മലയാളം

Malayalam

കോളേജിന്റെ ആരംഭവർഷം മുതൽ ഉപഭാഷ എന്ന നിലയിൽ മലയാള വകുപ്പ് നിലവിലുണ്ട്. വിദ്യാർത്ഥികളിൽ മാതൃഭാഷാ സ്നേഹം വളർത്തുന്നതിലും,മാതൃഭാഷയിൽ പ്രാവീണ്യരാക്കുന്നതിലും മലയാള വകുപ്പ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. സർവ്വകലാശാല പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്നതിൽ മലയാള വകുപ്പ് എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു. ഇതിന് പുറമെ വിവിധ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും വകുപ്പ് നേതൃത്വം നൽകിപ്പോരുന്നു.