Management
കിഴക്കന്‍ മലയോരമേഖലയുടെ കേന്ദ്രമായ കുറ്റ്യാടിയില്‍ ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുന്നതിനായി ഒരു ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് സ്ഥാപിക്കുക എന്ന ഉദ്ദേശത്തിലാണ് 2008ല്‍ കുറ്റ്യാടി എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
വടകര താലൂക്കിലെ സര്‍ക്കാര്‍ മേഖലയിലെ കോളേജുകളില്‍ പരിമിതമായ സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹയര്‍സെക്കൻഡറി പാസ്സായ നിരവധി കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമായിരുന്നില്ല.
സ്വകാര്യ സ്വാശ്രയ കോളേജുകള്‍ വലിയ തുക സംഭാവന വാങ്ങിയാണ് അഡ്മിഷന്‍ നടത്തികൊണ്ടിരിക്കുന്നത്. ഇത് പാവപ്പെട്ടവരും ഇടത്തരക്കാരുമായ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തിലാണ് സഹകരണ മേഖലയില്‍ ഒരു ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിന് രൂപം കൊടുക്കാന്‍ ഏതാനും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണരും തയ്യാറായത്.
ഉയര്‍ന്ന വിജയശതമാനം, കലാകായിക രംഗത്തെ മികവ്, പരിചയ സമ്പന്നരും പ്രഗത്ഭരുമായ അക്കാദമിക് ഫാക്കല്‍റ്റി, യൂണിവേഴ്സിറ്റി പരീക്ഷകളില്‍ മികച്ച വിജയം, നോഡല്‍ സെന്‍റര്‍ ഫോര്‍ യൂണിവേഴ്സിറ്റി യു.ജി അഡ്മിഷന്‍, എന്നിവ സഹകരണ കോളേജിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. 2015-ല്‍ കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അഫിലിയേഷന്‍ ലഭിക്കുകയും ചെയ്തു. മികച്ച അധ്യാപനം കൊണ്ടും, ആത്മാര്‍ഥമായ പ്രവര്‍ത്തനം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ മതിപ്പും വിശ്വാസവും ആര്‍ജ്ജിക്കാന്‍ കോളേജിന് കഴിഞ്ഞു. കൂടാതെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്‍റര്‍ ആയി ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചിട്ടുണ്ട്.
നമ്മുടെ നാടിന്‍റെ അഭിമാനവും വിദ്യാദീപവുമായി മാറുന്ന ഈ കലാലയത്തിന്‍റെ ഉന്നതിക്ക് സര്‍വ്വ ജനങ്ങളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു.
സ്നേഹപൂര്‍വ്വം
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ.
ചെയര്‍മാന്‍
ഭരണസമിതി അംഗങ്ങള്‍
(കുറ്റ്യാടി എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
1. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍)
2. കെ കൃഷ്ണന്‍ (ഡയറക്ടര്‍)
3. ഫിറോസ് വരപ്പുറത്ത് (ഡയറക്ടര്‍)
4. മോഹന്‍ദാസ് ടി.കെ (ഡയറക്ടര്‍)
5. ഇ.കെ നാണു (ഡയറക്ടര്‍)
6. ടി.കെ നാണു (ഡയറക്ടര്‍)
7. രാജേന്ദ്രന്‍ പി (ഡയറക്ടര്‍)
8. ഷരീഫ് എന്‍ (ഡയറക്ടര്‍)
9. ഹനീഫ കെ.കെ (ഡയറക്ടര്‍)
10. ലതിക കെ.കെ (ഡയറക്ടര്‍)
11. സതി കെ.എം (ഡയറക്ടര്‍)
12. ചന്ദ്രി കെ.പി (ഡയറക്ടര്‍)
13. ബാബു പി.എം (ഡയറക്ടര്‍)
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍
(കുറ്റ്യാടി എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി)
1. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍)
2. കെ കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍)
3. മോഹന്‍ദാസ് ടി.കെ (ഡയറക്ടര്‍)
4. ഫിറോസ് വി.കെ (മെമ്പര്‍)
5. ടി.കെ നാണു (മെമ്പര്‍)
6. രാജേന്ദ്രന്‍ പി (മെമ്പര്‍)
7. കെ. കണാരന്‍(മെമ്പര്‍)
8. ഹനീഫ കെ.കെ (മെമ്പര്‍)
9. ലതിക കെ.കെ (മെമ്പര്‍)
10. എം.കെ ശശി (മെമ്പര്‍)
11. ചന്ദ്രി കെ.പി (മെമ്പര്‍)
12. എന്‍.കെ രാമചന്ദ്രന്‍ (മെമ്പര്‍)
13. ടി.പി പവിത്രന്‍ (മെമ്പര്‍)
14. സജിത്ത് കെ (മെമ്പര്‍)
15. സി.എന്‍ ബാലകൃഷ്ണന്‍ (മെമ്പര്‍)
16. പി.പി ചന്ദ്രന്‍ (മെമ്പര്‍)
17. ടി.കെ സത്യനാഥന്‍ (മെമ്പര്‍)
18. വി.വി മുഹമ്മദ് മാസ്റ്റര്‍ (മെമ്പര്‍)
19. കുഞ്ഞിക്കേളു നമ്പ്യാര്‍ (മെമ്പര്‍)